08:04pm 09 November 2026
NEWS
പെരുന്നാൾ അവധി: ഹൈക്കോടതിക്കും ജൂൺ 6 വെള്ളിയാഴ്ച അവധി
05/06/2025  09:16 PM IST
സുരേഷ് വണ്ടന്നൂർ
പെരുന്നാൾ അവധി: ഹൈക്കോടതിക്കും ജൂൺ 6 വെള്ളിയാഴ്ച അവധി

ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജൂൺ 7 ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെ, ജൂൺ 6 വെള്ളിയാഴ്ചയും ഹൈക്കോടതിക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ ഉത്തരവ് പരിഗണിച്ച്, ഹൈക്കോടതി ജൂൺ 6-നും ജൂൺ 7-നുംഅവധി നൽകാൻ  രജിസ്ട്രാർ ജനറൽ  ഉത്തരവിട്ടു.
നേരത്തെ, ജൂൺ 7-ന് ബലിപെരുന്നാൾ പ്രമാണിച്ച് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ജൂൺ 6 പ്രവർത്തി ദിനമായിരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ കാര്യത്തിൽ, ഈദുൽ അദ്ഹ ആഘോഷങ്ങൾ കണക്കിലെടുത്ത് ജൂൺ 6-നും അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇത് ഹൈക്കോടതിയിലെ ജീവനക്കാർക്കും അഭിഭാഷകർക്കും തുടർച്ചയായ രണ്ട് ദിവസത്തെ അവധി നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img